മാറ്റങ്ങളുടെ വേനലവധിക്കാലം…..

കൊറോണ എന്ന വിപത്ത് ഭൂമിയിൽ പിറന്നു.എല്ലാവർക്കും നാശംമാത്രം വിതക്കുന്ന ആ വൈറസ് സത്വത്തിനോട് എനിക്ക് ഞാൻ എന്നേ കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ നന്ദിയാണ് പറയാൻ തോന്നുന്നത്….. ഇന്നുവരെ ഇത്തരത്തിലൊരു മദ്ധ്യവേനലവധിക്കാലം എനിക്ക് ലഭിച്ചിട്ടില്ല….. സൂര്യകിരണങ്ങൾ ഉച്ചിയിലടിക്കുന്നതുവരെ ഉറങ്ങാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഞാൻ….അതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും ജീവിതത്തിന് ഒരു ക്രമം നൽകുവാനും ഉള്ള ചിന്ത എന്നിൽ ഉടലെടുത്ത എന്നേ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരവധിക്കാലമാണിത്…. എഴുതാനും വായിക്കാനുമാണ് എനിക്കേറെയിഷ്ടം…. അതു മാതൃഭാഷയാണെങ്കിൽ ഏറെ സന്തോഷം…. എങ്കിലും അതിൽ പോലും ഞാൻ മടിച്ചിരുന്നു… ഇന്നു ഞാനിതു കുറിക്കുമ്പോൾ എൻ്റെ ജീവിതത്തിൽ നിന്ന് മടിയെ പൂർണ്ണമായും പറിച്ചു മാറ്റി…. എന്നു പറയാൻ പറ്റില്ല ഒരു പരിധിവരെ… മാറ്റി….

ഇങ്ങനെയൊരു കാലഘട്ടം വന്നതുകൊണ്ടു മാത്രമല്ല… എൻ്റെ ചിന്താഗതികളുടെ മാറ്റത്തിനു കാരണം…. വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും എന്നേ ഏറെ സ്വാധീനിച്ച ഒരു വ്യക്തി… പേരു വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു കൊച്ചു…. അല്ല വലിയ സുഹൃത്ത്….